മലയാളത്തിൽ വളരെ ചുരുക്കം സിനിമകളിലൂടെ തന്നെ മുൻനിര നായികമാരിൽ ഒരാളായി മാറിയ താരമാണ് ദുർഗ കൃഷ്ണ. പൃഥ്വിരാജ് നായകനായെത്തിയ വിമാനം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയായി ദുർഗ സജീവമാകുന്നത്. പിന്നീട് പ്രേതം 2 , ലവ് ആക്ഷൻ ഡ്രാമ, കുട്ടിമാമ, തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു. ടിവി ഷോകളിലും സ്റ്റേജ് പരിപാടികളിലും തന്റെ നൃത്തത്തിലുള്ള കഴിവും ദുർഗ തെളിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ അന്യഭാഷാ ചിത്രത്തിലേക്ക് ചുവടുമാറ്റം നടത്തിയിരിക്കുകയാണ് ദുർഗ. അഹം കൺസെപ്റ്റമിന്റെ ബാനറിൽ ജയശങ്കർ പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന കന്നഡ ചിത്രത്തിലാണ് ദുർഗ പ്രധാന വേഷത്തിൽ എത്തുന്നത്. 21 അവേഴ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നടൻ ധനഞ്ജയ് ആണ് നായകനായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
മാഗി കൊണ്ട് പിസ! മാഗി പിസ തയ്യാറാക്കിയാലോ?
ചിത്രത്തിൽ മലയാളി താരമായ സുദേവ് നായരും സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ട്രെയിലറിൽ തന്നെ മലയാളത്തിൽ സുദേവ് സംസാരിക്കുന്നതും കാണാൻ സാധിക്കും. എൻ.എസ് ബാലകൃഷ്ണ, അഭിഷേക്, സുനിൽ ഗൗഡ, പ്രവീൺ മഹാദേവ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിൽ കിങ് ഫിഷ്, കുടുക്ക് 2025 എന്നീ ചിത്രങ്ങളാണ് ദുർഗയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക