സാമ്പിൾ വെടിക്കെട്ട് കൂടി കഴിഞ്ഞതോടെ ആഘോഷരാവിലായിരുന്നു തൃശൂർ നഗരി ഇന്നലെ. പ്രൗഢി ഒട്ടും ചോരാതെ ഇന്ന് പൂരാഘോഷം നടക്കും. രണ്ട് വർഷത്തെ ഇടവേളക്കിപ്പുറം പഴയ അതെ പ്രൗഢിയോടെ തന്നെ ഇത്തവണ തൃശൂർ പൂരാഘോഷത്തിന് സാക്ഷിയാകും.
ദുല്‍ഖര്‍ നായകനാകുന്ന ‘സീതാ രാമം’, ആദ്യ ഗാനം പുറത്ത്
കോവിഡ് പ്രതിസന്ധിയിൽ കഴിഞ്ഞ തവണകളെല്ലാം പൂരം മാനദണ്ഡങ്ങളോടെയാണ് നടത്തപ്പെട്ടത്. എന്നാൽ ഇത്തവണ സകല പ്രൗഢിയും തൃശൂർ തിരികെ കൊണ്ടുവരും.
നാവിൽ കൊതിയൂറും ക്യാരറ്റ് ഹല്‍വ ഉണ്ടാക്കാം
പൂരത്തിന്റെ വിളംബരമറിയിച്ചുക്കൊണ്ട് തെക്കേ ഗോപുരനട ഇന്നലെ തുറന്നു കൊടുത്തിരുന്നു. ഇന്ന് രാവിലെ എട്ട് ഘടകദേശപ്പൂരങ്ങളോടെ 30 മണിക്കൂർ നീളുന്ന പൂരക്കാഴ്ചകൾക്ക് തുടക്കം കുറിക്കും. പിന്നീട് തിരുവമ്പാടിയുടെ മഠത്തിൽവരവും പതിനഞ്ച് ആനപ്പുറത്ത് പാറമേക്കാവിന്റെ എഴുന്നള്ളിപ്പും തുടങ്ങും. രണ്ടരയോടെ ഇലഞ്ഞിത്തറ മേളവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക