കൊച്ചിക്കാര്‍ക്ക് റോഡ് ട്രിപ്പ് എന്നു കേള്‍ക്കുമ്പോഴേ ആദ്യം തന്നെ മനസ്സിലേക്ക് വരുന്ന പേരാണ് മൂന്നാര്‍. കൊച്ചിയില്‍ നിന്നും വെറും 130 കിലോമീറ്ററാണ് മൂന്നാറിലേക്കുള്ള ദൂരം. കാറിലോ ബൈക്കിലോ പോയി വരാം, നിത്യേനയുള്ള ബസ് സര്‍വീസുകളും ധാരാളമുണ്ട്.
ഏകദേശം 4 മണിക്കൂർ എടുക്കും മൂന്നാറിലെത്താന്‍. സുന്ദരമായ കാഴ്ചകളാണ് റോഡിനിരുവശവും സഞ്ചാരികളെ കാത്തിരിക്കുന്നത്. കൂടാതെ, മൂന്നാറില്‍ എത്തിക്കഴിഞ്ഞാല്‍ നിരവധി ബജറ്റ് ഹോട്ടലുകളും കണ്ടെത്താനാകും.
ബെംഗളൂരു-ഊട്ടി
ഫോട്ടോയെടുക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഇതിലും നല്ലൊരു റൂട്ടില്ല യാത്ര ചെയ്യാന്‍. പർവതങ്ങളും പ്രകൃതിരമണീയമായ ഭൂപ്രകൃതിയും ചരിത്രമുറങ്ങുന്ന മൈസൂരും ബന്ദിപ്പൂരിലെ വനങ്ങളിലൂടെയുള്ള യാത്രയുമെല്ലാം മനസ്സില്‍ ഉന്മേഷം നിറയ്ക്കും.
ഏകദേശം 265 കിലോമീറ്റര്‍ ആണ് ബെംഗളൂരുവിൽ നിന്നും ഊട്ടിയിലേക്കുള്ള ദൂരം. ആറര മണിക്കൂര്‍ സമയമെടുക്കും ഈ ദൂരം താണ്ടി ഊട്ടിയില്‍ എത്താന്‍. വഴി നീളെ കുറഞ്ഞ വിലയ്ക്ക് സ്നാക്സും മറ്റും കിട്ടുന്ന കടകളും ധാരാളം ഉള്ളതിനാല്‍ ആ വഴിക്കും അധികം പണം ചിലവാകില്ല.
ഒരു സ്വപ്നത്തില്‍ ഒഴുകി നടക്കുകയാണോ എന്നു തോന്നിപ്പിക്കുന്നത്രയും മനോഹാരിതയാണ് മുംബൈ മുതൽ ലോണാവാല വരെയുള്ള റോഡിന്.
അരുവികളും വെള്ളച്ചാട്ടങ്ങളും മഴ നനഞ്ഞ താഴ്വരകളും കയറ്റവും ഇറക്കവുമുള്ള റോഡുകളും ഒപ്പം എവിടെ നോക്കിയാലും കണ്ണില്‍ നിറയുന്ന പച്ചപ്പും കൂടിയാകുമ്പോള്‍ യാത്രക്ക് ചിലവാകുന്ന ഓരോ രൂപയും വസൂലാകും. മുംബൈ-പൂനെ എക്സ്പ്രസ് വേയിലൂടെയാണ് ഈ യാത്രക്ക് ഏറ്റവും എളുപ്പം.
പ്രതികരിക്കാൻ ഇവിടെ എഴുതുക