നിറവയറിൽ ഫോട്ടോഷൂട്ടുമായി തെന്നിന്ത്യൻ നടി നമിത. തന്റെ പിറന്നാൾ ദിനത്തിലാണ് ഗർഭിണിയാണെന്ന വാർത്ത നടി ആരാധകരുമായി പങ്കുവച്ചത്.‘മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങിയപ്പോൾ ഞാനാകെ മാറി, വളരെ ആർദ്രമായി, തിളങ്ങുന്ന മഞ്ഞ സൂര്യൻ എന്നിൽ പ്രകാശിക്കുമ്പോൾ, പുതിയ ജീവിതം, നിന്നെയായിരുന്നു എനിക്ക് േവണ്ടത്.
നിനയ്ക്കു വേണ്ടി ഒരുപാട് പ്രാർഥിച്ചു. എനിക്കിപ്പോൾ നിന്നെ അനുഭവിക്കാൻ കഴിയും. ഞാനൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒന്നായി നീ എന്നെ മാറ്റുകയാണ്’–ചിത്രങ്ങൾ പങ്കുവച്ച് നമിത ഇങ്ങനെ കുറിച്ചു.
2017ലായിരുന്നു നമിതയുടെയും നിർമാതാവ് വീരേന്ദ്ര ചൗധരിയുടെയും വിവാഹം. വിവാഹശേഷം ചുരുക്കം സിനിമകളിൽ പ്രത്യക്ഷപ്പെട്ട നമിത ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്. മലയാളത്തിലും തമിഴിലും ഒരേസമയം നിർമിക്കുന്ന ബൗ വൗ ആണ് നടിയുടെ പുതിയ ചിത്രം. ആര്.എല്‍ രവി, മാത്യു സ്ക്കറിയ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ബ്ലോഗറുടെ വേഷത്തില്‍ നമിത എത്തുന്നു. നടി തന്നെയാണ് നിർമാണവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക