നോര്‍ഡ് സീരീസില്‍ ഒരു പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ വണ്‍പ്ലസ് തയ്യാറെടുക്കുന്നു. കമ്പനി അടുത്തിടെ രണ്ട് പുതിയ ഫോണുകള്‍ മിഡ് റേഞ്ച് ശ്രേണിയില്‍ പുറത്തിറക്കിയിരുന്നു.
ഇപ്പോള്‍ വണ്‍പ്ലസ് നോര്‍ഡ് 3യുടെ പുറത്തിറക്കലിന്റെ പണിപ്പുരയിലാണ് വണ്‍പ്ലസ് എന്നാണ് . കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വീണ്ടും അരങ്ങേറ്റം കുറിച്ച നോര്‍ഡ് 2 സ്മാര്‍ട്ട്ഫോണിന്റെ പിന്‍ഗാമിയാണിത്.
നോര്‍ഡ് 3-ന്റെ ഔദ്യോഗിക ലോഞ്ച് തീയതി നിലവില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ടിപ്സ്റ്റര്‍ മുകുള്‍ ശര്‍മ്മ നല്കുന്ന സൂചന പ്രകാരം ഈ ഫോണ്‍ ഈ മാസമോ, അടുത്ത മാസം ആദ്യവാരത്തിലോ പ്രതീക്ഷിക്കാം.
30,000 രൂപയില്‍ താഴെയുള്ള ധാരാളം സ്മാര്‍ട്ട്ഫോണുകള്‍ ഇതിനകം തന്നെ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്, കൂടാതെ റിയല്‍മി 9 പ്രോ പ്ലസ്, സാംസങ്ങ് ഗ്യാലക്സി എ52എസ് എന്നിവയില്‍ നിന്നും മറ്റും കടുത്ത മത്സരം നേരിടാന്‍ സാധ്യതയുള്ള നോര്‍ഡ് 3 സ്മാര്‍ട്ട്ഫോണ്‍ വണ്‍പ്ലസ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക