ഗുണ: മധ്യപ്രദേശിലെ ഗുണ വനത്തിൽ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഘം മൂന്ന് പൊലീസുകാരെ വെടിവെച്ച് കൊന്നു. തോക്കുകളുമായെത്തിയ വേട്ടസംഘവുമായി പൊലീസ് ഏറ്റുമുട്ടി.
ബൈക്കിൽ നിന്ന് പൊലീസ് സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ഗുണ പൊലീസ് സൂപ്രണ്ട് രാജീവ് മിശ്ര പറഞ്ഞു. പൊലീസ് തിരിച്ചടിച്ചെങ്കിലും വേട്ടക്കാർ രക്ഷപ്പെട്ടെന്നും മിശ്ര പറഞ്ഞു.
സബ് ഇൻസ്പെക്ടർ രാജ്കുമാർ ജതാവ്, ഹെഡ് കോൺസ്റ്റബിൾ സന്ത് കുമാർ മീണ, കോൺസ്റ്റബിൾ നീരജ് ഭാർഗവ് എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പൊലീസ് ഡ്രൈവർക്കും പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക