LATEST NEWS

കുടുംബ ഭരണമാണ് എന്ന ആക്ഷേപം തിരുത്തണമെന്ന് കോൺഗ്രസ് ; ചിന്തൻ ശിബിരത്തിൽ ഉണ്ടായത് പരിഷ്കരണ നിർദേശങ്ങൾ

സമൂല പരിഷ്‌കരണം ലക്ഷ്യമിടുന്ന പ്രഖ്യാപനങ്ങളാണ് ഉദയ്പുരിലെ ചിന്തൻ ശിബിരത്തിൽ ഉണ്ടായിരിക്കുന്നത്. എല്ലാ സമിതികളിലും അമ്പത് ശതമാനം യുവജന പ്രാതിനിധ്യം, ഭാരത് യാത്ര, കോണ്‍ഗ്രസിനെക്കുറിച്ച് പഠിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട്, ഉപദേശക സമിതികൾ തുടങ്ങിയ വൻ മാറ്റങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

എല്ലാ സമിതികളിലും യുവജനങ്ങൾക്ക് അമ്പത് ശതമാനം പ്രാതിനിധ്യം നൽകണമെന്നതാണ് ചിന്തൻ ശിബിരത്തിൽ എടുത്തിരിക്കുന്ന പ്രധാന തീരുമാനം. ഇതിന് പുറമെ ഒരു നേതാവിന് ഒരു പദവി മാത്രമായിരിക്കും എന്ന തീരുമാനവും എടുത്തു.

എന്നാൽ അഞ്ച് വർഷമെങ്കിലും പ്രവർത്തിച്ച് പരിചയമുള്ളയാളാണ് കുടുബത്തിലെ രണ്ടാമത്തേയോ മൂന്നാമത്തേയോ ആൾ എങ്കിൽ അത്തരക്കാർക്ക് മത്സരിക്കാം എന്ന ഇളവ് ഉണ്ട്. കുടുംബ ഭരണമാണ് എന്ന ആക്ഷേപത്തെ നേരിടാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് കോൺഗ്രസ് എത്തിച്ചേർന്നിരിക്കുന്നത് എന്നാണ് വിവരം.

90 – 120 ദിവസങ്ങൾക്കിടെ എല്ലാ മണ്ഡലം കമ്മിറ്റികളും ബ്ലോക്ക് കമ്മിറ്റികളും രൂപീകരിക്കും. ഡിസിസികളേയും പിസിസികളുടേയും പ്രവർത്തനം നിരീക്ഷിക്കാൻ പ്രത്യേക സമിതി. എല്ലാ വർഷവും എഐസിസിസി പിസിസി യോഗങ്ങൾ നടന്നിരിക്കണം എന്നും യോഗത്തിൽ തീരുമാനമെടുത്തു.

Leave a Comment