കെ. സുധാകരന്റെ മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്.
ബ്രണ്ണനില്‍ ഓടിയ ഓട്ടം കെ.പി.സി.സി പ്രസിഡന്റ് മറന്നുപോകാന്‍ ഇടയില്ല എന്ന് വീണ ജോര്‍ജ് ഫേസ്ബുക്കിൽ കുറിച്ചു .
സി.പി എം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ പ്രസ്താവന പങ്കുവെച്ചായിരുന്നു വീണ ജോര്‍ജിന്റെ പ്രതികരണം.
കെ.പി.സി.സി പ്രസിഡന്റിന്റെ നെറികെട്ട പ്രസ്താവനയ്ക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധമുയര്‍ത്തണമെന്ന് സി.പി. എം പ്രസ്താവനയില്‍ പറഞ്ഞു.
തൃക്കാക്കര മണ്ഡലം തങ്ങളുടെ കുത്തകയാണെന്നും അവിടെ ജയിച്ചുവരുമെന്നുമുള്ള യു.ഡി.എഫിന്റെ പ്രതീക്ഷകളെ പൂര്‍ണമായും അസ്ഥാനത്താക്കിക്കൊണ്ടുള്ള ജനമുന്നേറ്റമാണ് അവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
വികസന പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തുകൊണ്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇത്തരം മുന്നേറ്റത്തിന് ഒരു സുപ്രധാന ഘടകമായി മാറിയിട്ടുള്ളത്. ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനാകാതെ സ്തംഭിച്ച് നില്‍ക്കുകയാണ് യുഡിഎഫ്. ഇതിന്റെ ഫലമായി സമനില നഷ്ടപ്പെട്ടിരിക്കുകയാണ് കോൺഗ്രസ്സിനെന്നും സിപിഎം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക