മോഹൻലാലും(Mohanlal) ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധനേടിയ ചിത്രമാണ് ട്വൽത്ത് മാൻ(12th Man). അതുകൊണ്ട് തന്നെയാണ് പ്രഖ്യാപന സമയം മുതൽ ചിത്രത്തിനായി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്നതും. ഏറെ സസ്പെൻസും നിഗൂഢതകളും നിറഞ്ഞതാകും ചിത്രമെന്ന് ട്രെയിൽ ഉറപ്പ് നൽകിയിരുന്നു. ഏവരും പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ഇന്ന അർദ്ധരാത്രി മുതൽ പ്രേക്ഷകർക്ക് മുന്നിലെത്തും.
ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ രാത്രി 12 മണിമുതൽ ട്വൽത്ത് മാൻ സ്ട്രീമിംഗ് ആരംഭിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിന്റേതായി പുറത്തുവന്ന പ്രമോ വീഡിയോകളും പോസ്റ്ററുകളും ഏറെ ശ്രദ്ധനേടിയരുന്നു.
മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്. എന്തു ദുരൂഹതയാകും മോഹൻലാല്‍ ചിത്രത്തില്‍ മറനീക്കി പുറത്തുവരികയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ശ്വാസമടക്കി കാണേണ്ട ത്രില്ലര്‍ ചിത്രമായിട്ടു തന്നെയാണ് ട്വല്‍ത്ത് മാനെയും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അതേസമയം, ദൃശ്യ’വുമായി താരതമ്യം ചെയ്യാനാകുന്ന സിനിമയല്ല ട്വൽത്ത് മാനെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക