വലിയ സ്വീകാര്യതയുള്ള പരമ്പരകളിലൊന്നാണ് ചക്കപ്പഴം. ഹാസ്യഭാഷയിൽ ഒരു കുടുംബത്തിന്റെ കഥ പറയുന്ന പരമ്പര വളരെ പെട്ടെന്നാണ് പ്രേക്ഷകർക്കൊപ്പം കൂടിയത്. അവതാരകയായി മാത്രം കണ്ട് പരിചയിച്ച അശ്വതി ശ്രീകാന്ത് അഭിനയരംഗത്തേക്കെത്തിയത് ചക്കപ്പഴത്തിലൂടെയാണ്. ടിക് ടോക് താരമായ മുഹമ്മദ് റാഫി മറ്റൊരു വേഷത്തിലും എത്തി.
സിനിമാ- സീരിയൽ രംഗത്തൊക്കെ ഉണ്ടായിരുന്നെങ്കിലും, ശ്രുതി രജനീകാന്തും പരമ്പരയിലൂടെയാണ് പ്രേക്ഷക പ്രിയം നേടിയത്. പൈങ്കിളിയിലൂടെ മലയാളിയറിഞ്ഞ ശ്രുതിക്ക് വലിയ ആരാധകരാണുള്ളത്. ഇൻസ്റ്റഗ്രാമിലടക്കം വൻ ആരാധകവൃന്ദത്തെ സ്വന്തമാക്കിയിട്ടുണ്ട് താരം.
അടുത്തിടെയാണ് പിഎച്ച്ഡിയുടെ ഭാഗമായി പരമ്പരയിൽ നിന്ന് ശ്രുതി പിന്മാറിയത്. പരമ്പരയിൽ നിന്ന് താൽക്കാലികമായി പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. നിരന്തരം ഫോട്ടോഷൂട്ടുകളും വ്യത്യസ്തമായ വീഡിയോകളുമായി താരം എത്താറുണ്ട്.
ഇപ്പോഴിതാ മറ്റൊരു വിശേഷമാണ് താരം പറയുന്നത്. സംവിധായികയായും സിനിമാ നടിയായും സീരിയൽ നടിയായും പിഎച്ച്ഡിക്കാരിയുമൊക്കെയായ ശ്രുതിയുടെ പുതിയ വേഷമാണ് വാർത്ത. ഇനി മുതൽ റേഡിയോ ജോക്കിയായിട്ടാണ് ശ്രുതി എത്തുന്നത്. റെഡ് എഫ്എം മലയാളത്തിലാണ് ശ്രുതി ഇനി മുതൽ ആർജെ ആയി എത്തുന്നത്. ഇൻസ്റ്റഗ്രാമിൽ റെഡ് എഫ്എം പ്രൊമോ വീഡിയോ പങ്കുവച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക