അടുത്ത സുഹൃത്തുക്കളാണ് ഗോപികയും സജിനും, സജിന്റെ ഭാര്യ ഷഫ്നയും. സജിനോളമോ, അതിലപ്പുറമോ ഉള്ള സൗഹൃദമാണ് സിനിമ-സീരിയൽ താരം കൂടിയായ ഷഫ്നയുമായി ഗോപികയ്ക്കുള്ളത്. ഇത് പലപ്പോഴും അവരുടെ കുറിപ്പുകളിലും ചിത്രങ്ങളിലും വീഡിയോകളിലുമായി പ്രേക്ഷകർക്ക് അറിയാവുന്നതുമാണ്.
ഇപ്പോഴിതാ ഏറെ രസകരമായ വൈകാരിക കുറിപ്പു പങ്കുവച്ചിരിക്കുകയാണ് ഗോപിക. സജിനും ഷഫ്നയ്ക്കുമൊപ്പം ഷോപ്പിങ് കഴിഞ്ഞ് മടങ്ങുന്ന ചെറു വീഡിയോക്കൊപ്പമാണ് ഗോപികയുടെ കുറിപ്പ്. ‘ഞാൻ നിന്നെ എപ്പോഴും, എന്നേക്കുമായി സ്നേഹിക്കുന്നു. അടുത്തും അകലെയും, എല്ലായിടത്തും ഞാൻ നിങ്ങളോടു കൂടെത്തന്നെ ഉണ്ടാകും. ഏത് പാപവും ഞാൻ നിങ്ങൾക്ക് വേണ്ടി ചെയ്യും, എല്ലാ പാപങ്ങളും ഞാൻ നിനക്ക് വേണ്ടി ചെയ്യും… വാസൂ.. ചേട്ടോ..-എന്നാണ് കുറിച്ചിരിക്കന്നത്.
സജിനും ഗോപികയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് പലപ്പോഴും ആരാധകർ ചോദ്യമുന്നയിക്കാറുണ്ട്.
ഗോപിക ഇരുവരുടെ കൊച്ച് സഹോദരിയാണെന്ന് പലപ്പോഴും ഷഫ്നയും സജിനും പറയാണ്ട്. ചേട്ടയെ കുറിച്ച് പറയുമ്പോ ഗോപിക്കും നൂറ് നാവാണെന്ന് മേൽ പറഞ്ഞ കുറിപ്പിൽ നിന്ന് തന്നെ വ്യക്തമാണ്. പ്രേക്ഷകർക്കെല്ലാം പരിചിതമായ ഷഫ്നയിലൂടെയായിരുന്നു സജിന് സാന്ത്വനത്തിലേക്ക് വഴി തുറന്നത്.
കൂട്ടു കുടുംബത്തിന്റെ സ്നേഹപൂർണ്ണമായ നിമിഷങ്ങൾ സ്ക്രീനിലേക്കെത്തിക്കാൻ കഴിഞ്ഞതാണ് പരമ്പരയുടെ വിജയം. മിക്ക ഇന്ത്യൻ ഭാഷകളിലും സംപ്രേഷണം ചെയ്യുന്ന പരമ്പര പാണ്ഡ്യൻ സ്റ്റോഴ്സ് Pandian stores) എന്ന തമിഴ് പരമ്പരയുടെ റീമേക്ക് ആണ്.
പരമ്പരയിലെ എല്ലാ താരങ്ങൾക്കും സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണുള്ളത്. ശിവാഞ്ജലിയും (Sivanjali) ഹരിയും അപ്പുവുമെല്ലാം സ്ക്രീനിനകത്തും പുറത്തും വലിയ ആരാധകവൃന്ദത്തെയാണ് സ്വന്തമാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക