അബുദാബി: അബുദാബിയില്‍ ബീച്ചില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് അച്ചാംതുരുത്തി സ്വദേശി അനന്തുരാജ് (24) ആണ് മരിച്ചത്.
അബുദാബി ഫ്യൂച്ചർ പൈപ്പ് ഇൻഡസ്ട്രീയൽ കമ്പനിയിലെ മിഷ്യൻ ഓപ്പറേറ്ററായിരുന്നു. ഏതാനും മാസം മുൻപ് നാട്ടിൽ വച്ചു വിവാഹം ഉറപ്പിച്ച ശേഷമാണു ജോലി സ്ഥലത്തേക്കു മടങ്ങിയത്.
മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ചു. സംസ്കാരം കോട്ടപ്പുറം സമുദായ ശ്മശാനത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക