തിരുവനന്തപുരം: മേമലയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് നെയ്യാറ്റിൻകര സ്വദേശി ശെൽവരാജ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
മേമല സ്വദേശി കുര്യനാണ് (സണ്ണി 59 ) അറസ്റ്റിലായത്. പന്നിക്കെണിയിലേക്ക് വൈദ്യുതി കടത്തിവിട്ടയാളാണ് അറസ്റ്റിലായത്. മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്.
പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും മരിച്ച ശെൽവരാജ് വിതുരയിലെത്തിയതിൽ ദുരൂഹത തുടരുകയാണ്. ലോട്ടറി വാങ്ങാനെന്ന് പറഞ്ഞ് തിരുവനന്തപുരത്തേക്ക് പോയ ശെൽവരാജ് എങ്ങനെ, എന്തിന് വിതുരയിലെത്തിയെന്നതിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക