ജ്യൂസുകൾ ഇഷ്ടമാണോ..? എല്ലാത്തരം ജ്യൂസുകളും നമ്മൾ ഒരുവിധം രുചിച്ചു നോക്കിയിട്ടുണ്ടാകും, അല്ലേ.. ആരോഗ്യത്തിന് ജ്യൂസുകൾ കുടിക്കുന്നത് എന്ത് കൊണ്ടും നല്ലത് തന്നെയാണ്. അത്തരത്തിൽ ആരോഗ്യ കാര്യത്തിന് പ്രാധാന്യം നൽകിക്കൊണ്ടായിരിക്കണം ഇത്തരം പാനീയങ്ങൾ നമ്മൾ ശീലമാക്കേണ്ടതും. മുൻപൊക്കെ പ്രായമായവർക്ക് വരുന്ന രോഗങ്ങളെന്ന് നമ്മൾ പറഞ്ഞിരുന്ന പ്രമേഹവും കൊളസ്ട്രോളുമെല്ലാം ഇന്ന് ചെറുപ്പക്കാരിൽ പോലും കണ്ട് വരുന്നുണ്ട്.
പാരമ്പര്യ രോഗമെന്നും അതേ സമയം തന്നെ ജീവിത ശൈലി രോഗമെന്നും നമ്മളിതിനെ അറിയുന്നുമുണ്ട്. എന്നാൽ ഇവയെ ഒന്നും അത്ര നിസാരമാക്കി കളയരുത്. പ്രമേഹത്തെ നിയന്ത്രിക്കാൻ വീട്ടിൽ തന്നെ ഉണ്ടാക്കി ഉപയോഗിക്കാവുന്ന ഒരു മരുന്നുണ്ട്. പാനീയമായും അതേസമയം മരുന്നായുമെല്ലാം ഇത് ശരീരത്തെ സംരക്ഷിക്കും. അതാണ് നെല്ലിക്ക ജ്യൂസ്.
‘ചാമ്പിക്കോ’ പറയാമോ എന്ന് സദസ്; മമ്മൂട്ടിയുടെ പ്രതികരണം വൈറല്‍
ഇനി നെല്ലിക്കാ ജ്യൂസ് എങ്ങനെ തയ്യാറാക്കും എന്നല്ലേ.. നെല്ലിക്ക, കറിവേപ്പില, മഞ്ഞള്‍ എന്നിവ ചേർത്താണ് നമ്മൾ പാനീയം തയ്യാറാക്കുന്നത്. നെല്ലിക്കയുടെ കയ്പു രസം എന്നത് തന്നെ പ്രമേഹത്തിനുള്ള മറുമരുന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സന്തുലിതമാക്കുവാൻ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. പ്രമേഹവും കൊളസ്ട്രോളുമെല്ലാം ഒരു പോലെ നിയന്ത്രിക്കുവാൻ കഴിവുള്ള ഒന്നാണ് മഞ്ഞൾ. മഞ്ഞളിലെ കുര്കുമിന് പ്രമേഹത്തെ നിയന്ത്രിക്കുവാൻ സഹായിക്കും.
ട്വല്‍ത്ത് മാന്‍ ലൊക്കേഷനില്‍ ‘ഓഡ് ഓര് ഈവന്‍’ കളിച്ച് ലാലേട്ടനും ചന്ദുനാഥും
മാത്രമല്ല, മഞ്ഞളിൽ നൂറിലധികം ആരോഗ്യകരമായ കെമിക്കല്‍ ഘടകങ്ങള്‍ ഉൾക്കൊണ്ടിട്ടുണ്ട്. മറ്റൊരു പദാർത്ഥമാണ് കറിവേപ്പില. ആന്റിഓക്സിഡന്റുകളും, പ്രത്യേകിച്ച് ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുള്ള ഒന്നാണ് കറിവേപ്പില. ഇവ ശരീരത്തിനുള്ളിൽ ഗ്ലൂക്കോസിലേക്ക് അന്നജത്തിന്റെ രാസവിനിമയത്തെ തടയുകയും അത് വഴി രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തെ സഹായിക്കുകയും ചെയ്യുന്നു.
നെല്ലിക്ക കുരു ഉൾപ്പെടെ എടുത്ത് കറിവേപ്പിലയും ചേർത്ത് കുറച്ച് വെള്ളത്തിനൊപ്പം നന്നായി അടിച്ചെടുക്കുക. ഈ പാനീയം വാങ്ങി രണ്ട് നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് നന്നായി വിലക്കിയതിന് ശേഷം വെറും വയറ്റിൽ കുടിക്കുക. പ്രമേഹത്തിന് ഉത്തമമായ മരുന്നാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക