കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായതിന് പിന്നാലെ വിദേശത്തേക്ക് കടന്ന നടൻ വിജയ് ബാബു ജോർജിയയിൽ എവിടെയുണ്ടെന്ന് കണ്ടെത്താൻ ശ്രമം തുടരുന്നു.
ജോർജിയയിലെ ഇന്ത്യൻ എംബിസി മുഖേന അവിടുത്തെ വിമാനത്താവളങ്ങൾക്കും അതിർത്തി ചെക്പോസ്റ്റുകൾക്കും വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
വിജയ് ബാബുവിന്റെ പാസ്പോർട് റദ്ദാക്കിയെന്നും വീണ്ടും യാത്രയ്ക്കായി എത്തിയാൽ അറിയിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജോർജിയയിൽ നിന്ന് മറ്റെവിടേക്കെങ്കിലും പോകുന്നത് തടയാനാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം വഴി പൊലീസിന്റെ ഈ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക