കുര്‍ള: ഹോട്ടല്‍ മുറിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട് കൊണ്ടിരിക്കെ 61കാരന് കുഴഞ്ഞുവീണ് മരിച്ചു. നാല്പതുകാരിയായ സ്ത്രീയോടൊത്ത് ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ഇദ്ദേഹം കുര്‍ളയിലെ ഹോട്ടലില്‍ മുറിയെടുത്തത്.
അല്പസമയം കഴിഞ്ഞപ്പോള്‍ ഹോട്ടല്‍ റിസപ്ഷനിലേക്ക് യുവതി ഫോണ്‍ ചെയ്യുകയായിരുന്നു. കൂടെയുള്ളയാള്‍ക്ക് അനക്കമില്ലെന്നും പെട്ടെന്ന് എന്തെങ്കിലും ചെയ്യണമെന്നുമായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്.
ഉടന്‍ തന്നെ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയും ഇവരെത്തി രോഗിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ അതിന് മുമ്പേ തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
സ്ത്രീയെ ചോദ്യം ചെയ്തതില്‍ നിന്നും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണത് എന്ന് വ്യക്തമായിട്ടുണ്ട്.
ലൈംഗിക ബന്ധത്തിനിടെ ഇദ്ദേഹം മദ്യപിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ അപ്പോഴേക്ക് കുഴഞ്ഞുവീണുവെന്നുമാണ് ഇവരുടെ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക