കൊച്ചി :മരടിലെ ഫ്ലാറ്റുകൾ നഷ്ടപ്പെട്ട സംഭവത്തിൽ എല്ലാ കക്ഷികളോടും സത്യവാങ്മൂലം സമർപ്പിക്കാൻ ഏകാംഗ കമ്മിഷനായി നിയമിതമായ ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷണൻ . കുറ്റക്കാരെ കണ്ടെത്തുമെന്ന് ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ പറഞ്ഞു. രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനെയും മരട് മുൻസിപ്പാലിറ്റിയെയും പഴിച്ച് ഫ്ലാറ്റ് നിർമ്മാതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
നഷ്ടപരിഹാരം നൽകാനുളളതിന്റെ ആദ്യ പടിയായി അനധികൃത നിർമാണത്തിന്റെ ഉത്തരവാദികളെ കണ്ടെത്താൻ ഏകാംഗ കമ്മിഷനെ സുപ്രീം കോടതിയാണ് നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക