തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരെ കൈയ്യിലേടുത്ത സംവിധായകനാണ് ഒമര്‍ ലുലു. പിന്നീട് വന്ന സിനിമകളും സാമ്പത്തികമായി വിജയമായിരുന്നു. മലയാളത്തിന്റെ ആക്ഷന്‍ താരം ബാബു ആന്റണി തിരിച്ചെത്തുന്ന പവര്‍ സ്റ്റാര്‍ എന്ന സിനിമയാണ് ഒമര്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
അന്തരിച്ച തിരക്കഥകൃത്ത് ഡെന്നീസ് ജോസഫ് എഴുതിയ അവസാനത്തെ തിരക്കഥയാണ് പവര്സ്റ്റാറിന്റെത്. പവര്‍ സ്റ്റാര്‍ കൂടാതെ നല്ല സമയം എന്ന ചിത്രവും ഒമര്‍ സംവിധാനം ചെയ്യുന്നുണ്ട്. ഈ സിനിമയുടെയും പണിപ്പുരയിലാണ് ഒമര്‍.
സിനിമ തിരക്കിലാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം കൂടിയാണ് ഒമര്‍. ഒമറിന്റെ പോസ്റ്റുകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒമറിന്റെ ഒരു കമന്റാണ്.
പുതിയ ചിത്രം നല്ല സമയത്തിന്റെ പണിപ്പുരയില്‍ നിന്നുള്ള ചിത്രം എന്ന കുറിപ്പൊടെ ചിത്രത്തില്‍ അഭിനയിക്കുന്ന ഒരു നടിയ്ക്ക് ഒപ്പമുള്ള ചിത്രം ഒമര്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഈ പോസ്റ്റിന് താഴെ ചൊറി കമന്റുമായി ഒരാള്‍ എത്തുകയായിരുന്നു.
ഇതുപോലെ പണി കഴിഞ്ഞ ഒരുത്തന് ഇപ്പോള്‍ ഏത് രാജ്യത്താണെന്ന് പോലും അറിയില്ലെന്നായിരുന്നു ചൊറിയന്റെ കമന്റ്. വിജയ് ബാബുവിന് എതിരെയുള്ള ബലാത്സംഗ പരാതിയെ ബന്ധിപ്പിച്ചായിരുന്നു ചൊറിയന്റെ കമന്റ്.
എന്നാല്‍ ഇതിന് വായടപ്പിക്കുന്ന മറുപടിയുമായി ഒമര്‍ എത്തുകയായിരുന്നു. മിസ്റ്റര്‍ കൈത ഇത് വേറെ മാതിരി എന്നായിരുന്നു ചൊറിയന്റെ വായടപ്പിച്ചുള്ള ഒമര്‍ലുലുവിന്റെ കമന്റ്. എന്തായാലും ചൊറിയന്റെ വായടപ്പിച്ച ഒമറിന്റെ കമന്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
അതേസമയം ഒമര്‍ സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാറിന്റെ ഫസ്റ്റ് ലുക്ക് ജൂണ്‍ ഒന്നിന് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ട്രെയിലര്‍ ജൂലൈ എട്ടിന് എത്തുമെന്നും ഒമര്‍ ലുലു അറിയിക്കുന്നു. ചിത്രത്തിനെ കുറിച്ചുള്ള അപ്ഡേഷന് ബാബു ആന്റണി ആരാധകരില്‍ ആവേശം ഉയര്‍ത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക