ഇനി ഡിജിലോക്കർ സംവിധാനം കൈത്തുമ്പിൽ ലഭ്യമാകും. നമ്മുടെ കയ്യിലുള്ള വാട്ട്സാപ്പിൽ ഈ സേവനം ലഭിക്കുമെന്നാണ് പുതിയ വിവരം. പൗരന്മാരുടെ ഡിജിറ്റൽ ശാക്തീകരണം എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ചതായിരുന്നു ഡിജിലോക്കർ സിസ്റ്റം. പൗരന്മാരുടെ പല രേഖകളുടെയും ഡിജിറ്റൽ പതിപ്പുകൾ ഒരു ആപ്പിൽ തന്നെ ലഭ്യമാകും.
കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയ്ക്ക് കീഴിലുള്ള സംവിധാനമാണ് ഡിജിലോക്കർ. ഗവൺമെന്റിന്റെ കാര്യക്ഷമമായ ഭരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഭരണ സംവിധാനത്തെ സഹായിക്കുന്നതിനായി വാട്ട്സാപ്പിൽ MyGov വാഗ്ദാനം ചെയ്യുന്ന പ്ര്രധാനപ്പെട്ട പൗര സേവനമായിരിക്കും ഡിജിലോക്കർ.
ദിലീപ് കുറ്റക്കാരനല്ലെങ്കില്‍ അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുമെന്ന് നടി ദുര്‍ഗ കൃഷ്ണ
ഇതിലൂടെ പൗരന്മാർക്ക് ലഭ്യമാകുന്ന സേവനങ്ങൾ പലതാണ്. പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ വാട്സാപ്പ് വഴി തന്നെ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കും. സർക്കാർ സേവനങ്ങളെല്ലാം ജനങ്ങളുടെ വിരൽത്തുമ്പിലാണെന്ന് ഉറപ്പിക്കുക കൂടിയാണ് പുതിയ സംവിധാനത്തിലൂടെ.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് യാഥാര്‍ത്ഥ്യമാകുന്നു
അതുപോലെ MyGov ചാറ്റ്ബോട്ട് പൗരന്മാർക്ക് ഡിജിറ്റലായി ലഭിക്കുന്ന സർക്കാർ അവശ്യ സേവനങ്ങൾ അതിവേഗം ലഭ്യമാക്കാനുള്ള സമഗ്രമായ സപ്പോർട്ട് സിസ്റ്റമാണ്. ഉപയോക്താക്കൾക്ക് +91 9013151515 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് ‘നമസ്തേ’ അല്ലെങ്കിൽ ‘ഹായ്’ അല്ലെങ്കിൽ ‘ഡിജിലോക്കർ’ എന്നയച്ച് ചാറ്റ്ബോട്ട് ഉപയോഗിക്കുവാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക