കാൽ തൊട്ട് വന്ദിക്കാനെത്തിയ വിശ്വാസിയെ അപമാനിച്ച് ആൾ ദൈവം. പൊതുപരിപാടിക്കിടെ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് പണ്ഡിറ്റ് ധിനേന്ദ്ര കൃഷ്ണ ശാസ്ത്രി എന്ന ആൾ ദൈവം ഇയാളെ അപമാനിച്ചത്.
തന്റെ കാല് തൊട്ട് വന്ദിക്കാനെത്തിയ ആളെ ‘തൊട്ടുകൂടാത്തവനെ’ന്ന് വിളിച്ച ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ആളുകൾ ആവശ്യപ്പെട്ടു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക