കൊല്‍ക്കത്ത: ഐപിഎല്‍ എലിമിനേറ്ററില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ മാച്ച് വിന്നിംഗ് സെഞ്ചുറി നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബാറ്റര്‍ രജത് പട്ടിദാറിനെ അഭിനന്ദിച്ച് ഓസ്ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസവും കമന്റേറ്ററുമായ മാത്യൂ ഹെയ്ഡനും രംഗത്തെത്തി.
ഒന്നാം ക്വാളിഫയറില്‍ രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണ് കഴിയാതിരുന്നത് എലിമിനേറ്ററില്‍ രജത് പട്ടിദാറിന് സാധിച്ചു എന്നാണ് ഹെയ്ഡന്റെ വാക്കുകള്‍.
‘സഞ്ജു സാംസണ് കഴിയാതിരുന്നതാണ് രജത് പട്ടിദാര്‍ ചെയ്തത്. ഇത് അയാളുടെ രാത്രിയായിരുന്നു. രജതിന്റെ വാഗണ്‍വീല്‍ നോക്കൂ.
ഓണ്‍സൈഡില്‍ ബിഗ് ഹിറ്റുകളുണ്ടെങ്കിലും ഓഫ്സൈഡിലും ആകര്‍ഷകമായ ഷോട്ടുകള്‍ കളിച്ചു. അതിഗംഭീര ഇന്നിംഗ്സ് ആണ് പട്ടിദാര്‍ കളിച്ചത്’ എന്നും ഹെയ്ഡന് സ്റ്റാര്‍ സ്പോര്‍ട്സില്‍ മത്സര ശേഷം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക