തൃക്കാക്കരയിലെ ഇടതുസ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിനെതിരായി അശ്ലീല വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് ഷിബുവാണ് അറസ്റ്റിലായത്.
കണ്ണൂര്‍ കേളകം സ്വദേശി അബ്ദുള്‍ റഹ്മാന്, കോവളം സ്വദേശി സുഭാഷ് എന്നിവരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്. തൃക്കാക്കര എസിപിക്കാണ് അന്വേഷണ ചുമതല.
അതേസമയം വിഡിയോ പ്രചാരണത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് തള്ളിപറഞ്ഞു. വിഡിയോയെ ജനം തള്ളിപ്പറയുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക