സംസ്ഥാന ചലച്ചിത്ര അവാർഡുകൾ(Kerala State Film Awards 2022) പ്രഖ്യാപിച്ചതിന് പിന്നാലെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുകയാണ്. ഇന്ദ്രൻസിനും താരത്തിന്റെ ഹോം എന്ന ചിത്രത്തിനും പുരസ്കാരം ലഭിക്കാത്തതിൽ പരോക്ഷ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
പലരും ഹോമിലെ ഇന്ദ്രൻസിന്റെ കഥാപാത്രത്തിന്റെ ഫോട്ടോകൾ പങ്കുവച്ചു കൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ നടി രമ്യ നമ്പീശൻ ഫേസ്ബുക്കിൽ ഹോമിനെ കുറിച്ചിട്ട പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
ഹോമിലെ ഇന്ദ്രൻസിന്റെ ചിത്രം പങ്കുവെച്ചാണ് രമ്യ രംഗത്തെത്തിയത്. ഹോം, എന്നും ഞങ്ങളുടെ ഹൃദയത്തിൽ എന്ന തലക്കെട്ടോടുകൂടിയാണ് രമ്യ നമ്പീശൻ പോസ്റ്റ് ഇട്ടിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് താരത്തെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക