കെ ഫോണ്‍ പദ്ധതി ശാസ്ത്ര പുരോഗതിയെ ജനോപകാരപ്രദമാക്കുന്ന്തിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ വാര്‍ഷികവും സംസ്ഥാന ശാസ്ത്ര അവാര്‍ഡ് വിതരണവും നടത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളായ വികസനങ്ങളെ തടയാന്‍ സ്ഥാപിത താത്പര്യക്കാര്‍ ശ്രമിക്കുന്നു, ഇതിനെ തുറന്ന് കാട്ടാന്‍ ശാസ്ത്രജ്ഞര്‍ തന്നെ വേണം. ജനകീയ മാര്‍ഗങ്ങളിലൂടെ ശാസ്ത്രബോധം വളര്‍ത്തണം. ശാസ്ത്രത്തെ മാനവിക പുരോഗതിക്ക് ഉപയോഗിച്ചുകൊണ്ട് നാടിന്റെ വികസനമാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ സംസ്ഥാനത്തെ പുരോഗതിയിലെത്തിക്കുന്ന പദ്ധതികളെ ജനകീയമാക്കാന്‍ ശാസ്ത്രജ്ഞര്‍ മുന്നോട്ടു വരണം, സില്‍വര്‍ ലൈന്‍ പോലുള്ള വന്‍കിട പദ്ധതികള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക