ഷെയ്ന് നിഗം നായകനായെത്തുന്ന ചിത്രം ഉല്ലാസത്തിന്റെ ടീസര്‍ റിലീസായി. നവാഗതനായ ജീവന് ജോജോയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
പ്രവീണ്‍ ബാലകൃഷ്ണന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സ്വരൂപ് ഫിലിപ്പാണ്.
തന്റെ ഹിമാലയന്‍ ട്രിപ്പിനെക്കുറിച്ച് കുട്ടികളോട് നുണപറയുന്ന ഷെയിനിന്റെ കഥാപാത്രത്തെ ടീസറില്‍ കാണാം.താന്‍ പ്രണവ് മോഹന്‍ലാലിനെ കണ്ടുവെന്നും തങ്ങള്‍ ഇപ്പോള്‍ സുഹൃത്തുക്കളാണെന്നും ഷെയ്നിന്റെ കഥാപാത്രം പറയുന്നു. കോമഡി എന്റര്‍ടെയിനറായിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക