അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെ ഇന്ന് തോല്പിച്ചാല് ഐപിഎല്ലില്‍ കിരീടമുയര്‍ത്തുന്ന ആദ്യ മലയാളി ക്യാപ്റ്റനാവും സഞ്ജു.
കലാശപ്പോരിന് ഇറങ്ങുമ്പോള്‍ മറ്റൊരു ലക്ഷ്യം കൂടി സഞ്ജുവിന്റെ മനസിലുണ്ട്. തന്നെ, താനാക്കി മാറ്റിയ രാജസ്ഥാന് കിരീടം സമ്മാനിക്കുകയാണ് ഏറ്റവും വലിയ ലക്ഷ്യമെന്ന് സഞ്ജു പറയുന്നു.
‘എന്നെ ഞാനാക്കിയത് രാജസ്ഥാന് റോയല്‍സാണ്. ഇതിന് പകരം ടീമിന് നല്‍കാനുള്ള സമയമാണിത്. കിരീടത്തിനായി ടീം കാത്തിരിക്കുകയാണ്. അത് നേടാന്‍ എന്നാല്‍ കഴിയുന്നതെല്ലാം ചെയ്യും.
ഓരോ നിമിഷവും ആസ്വദിച്ചാണ് ക്രിക്കറ്റ് കളിക്കുന്നത്. ടീമിനെയും ഡ്രസിംഗ് റൂമിനേയും അടക്കിഭരിക്കുന്ന നായകനല്ല ഞാന്‍. വ്യത്യസ്ത സ്വഭാവക്കാരാണ് ടീമിലുള്ളത്.
ഓരോരുത്തര്‍ക്കും അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരം നല്കിയാല് ടീമിന് അത് ഗുണമായി മാറും’ എന്നും സഞ്ജു പറഞ്ഞു. കൗമാരതാരമായാണ് 10 വര്‍ഷം മുമ്പ് സഞ്ജു രാജസ്ഥാന് റോയല്‍സില്‍ അരങ്ങേറിയത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് കളി തുടങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക