തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ 312.88 കോടി രൂപയുടെ വിവിധ പദ്ധതികൾക്കാണ് ഭരണാനുമതി നൽകിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സൗജന്യ സ്കൂൾ യൂണിഫോമിന് 140 കോടിയാണ് അനുവദിച്ചത്.
മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്കായുള്ള സ്ഥാപനങ്ങൾക്കുള്ള ധനസഹായം 288 സ്കൂളുകൾക്ക് അനുവദിച്ചു. ഇ-ഗവേണൻസിന് 15 കോടി രൂപ അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക