ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനമാണ്. ലോകമെമ്പാടും ആളുകൾ അന്ന് പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. എന്നാൽ, ഈ ദിനത്തിന് നാം കരുതുന്നതിലും പ്രാധാന്യമുണ്ട്. അത് വെറും മരങ്ങൾ നട്ടുപോകുന്നതിലോ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുന്നതിലോ തുടങ്ങി അവസാനിക്കുന്നതിലല്ല.
പകരം, ഈ ഭൂമിയാകെ തന്നെയും അനുഭവിച്ച് പോരുന്ന പാരിസ്ഥിതികപ്രതിസന്ധികളെ അഭിമുഖീകരിക്കുകയും അത് പരിഹരിക്കാനുള്ള വഴി കാണുകയും ചെയ്യുക എന്നതിലാണ്.
2022 -ലെ പരിസ്ഥിതി ദിന സന്ദേശം ‘ഒൺലി വൺ എർത്ത്’ അഥവാ ‘ഒരേയൊരു ഭൂമി’ (#OnlyOneEarth) എന്നതാണ്. നമ്മുടെ ഭൂമിയെ ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തിൽ കൂട്ടായ, പരിവർത്തനാത്മകമായ പ്രവർത്തനത്തിന് അത് ആഹ്വാനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക