തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ജൂൺ ആദ്യ ആഴ്ച ( ജൂൺ 3- 9 ) തെക്കൻ കേരളത്തിൽ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഈ കാലയളവിൽ സാധാരണ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ ലഭിക്കാൻ സാധ്യതയെന്നാണ് പ്രവചനം.
മറ്റുള്ള ജില്ലകളിൽ ആദ്യ സാധാരണയെക്കാൾ കുറവ് മഴ ലഭിക്കാനാണ് സാധ്യത. രണ്ടാമത്തെ ആഴ്ചയിൽ ( ജൂൺ 10-16) എല്ലാ ജില്ലകളിലും സാധാരണ ഈ കാലയളവിൽ ലഭിക്കുന്ന മഴയെക്കാൾ കുറവ് മഴ ലഭിക്കാനാണ് സാധ്യതയെന്നും പ്രവചനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക