ജൂൺ 16-ന് പുതിയ വെന്യൂ സബ്-കോംപാക്റ്റ് എസ്യുവി അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായ്. 2018-ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ആദ്യമായി വൻ നവീകരണത്തിന് വിധേയമാകുന്ന വെന്യു ഫെയ്സ്ലിഫ്റ്റ് എസ്യുവി, കാര്യമായി അപ്ഡേറ്റ് ചെയ്ത ബാഹ്യ രൂപകൽപ്പനയോടെയും അകത്തളങ്ങളോടെയുമാണ് വരുന്നത്.
ഈ മാസം അവസാനം പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്ന വാഹനം വരാനിരിക്കുന്ന മാരുതി സുസുക്കി വിറ്റാര ബ്രെസ്സ ഫേസ്ലിഫ്റ്റ് മോഡലിനെയും ടാറ്റ നെക്സോൺ, മഹീന്ദ്ര XUV300, കിയ സോനെറ്റ് തുടങ്ങിയവയെയും നേരിടും.
ഫേസ്ലിഫ്റ്റ് ക്രെറ്റയും ടക്സണുമായി സമന്വയിപ്പിക്കുന്ന ഡിസൈൻ മാറ്റങ്ങളോടെയാണ് ഹ്യൂണ്ടായ് വെന്യു ഫെയ്സ്ലിഫ്റ്റ് എസ്യുവി വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ തലമുറ മോഡലുകളിൽ ആഗോളതലത്തിൽ കാണുന്ന ഹ്യുണ്ടായിയുടെ പാരാമെട്രിക് ഡിസൈൻ ഭാഷയാണ് ഇപ്പോൾ ഫ്രണ്ട് ഗ്രില്ലിൽ ഉണ്ടാവുക.
എൽഇഡി ഹെഡ്ലൈറ്റ് യൂണിറ്റും പാരാമെട്രിക് ഡിസൈൻ ഭാഷയിൽ സംയോജിപ്പിക്കും. പിൻഭാഗത്ത്, വെന്യു എസ്യുവിക്ക് പുതിയ എൽഇഡി ടെയിൽലൈറ്റുകളും പുതിയ ബമ്പറും ലഭിക്കും.
പ്രൊഫൈൽ ഏറെക്കുറെ അതേപടി തുടരാൻ സാധ്യതയുണ്ട്. അലോയ് വീലുകളുടെ ഡിസൈനിൽ മാത്രമായിരിക്കും മാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക