മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നിവിൻ പോളി. നിവിൻ പോളിയുടെ മകൻ ദാവീദും ആരാധകരുടെ പ്രിയങ്കരനാണ്. ദാവീദിന്റെ ജന്മദിനമാണ് ഇന്ന്. നിവിൻ പോളി പങ്കുവെച്ച ദാവീദിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
നിവിൻ പോളിയുടെയും മകന്റെയും രൂപ സാദൃശ്യമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ചെറു പുഞ്ചിരിപോലും ഒരേപോലെ ആണെന്നാണ് ആരാധകര്‍ കണ്ടെത്തുന്നത്. എന്തായാലും നിവിൻ പോളിയുടെ മകന്റെ ഫോട്ടോ ഹിറ്റായിക്കഴിഞ്ഞു. തുറമുഖം എന്ന സിനിമയാണ് ഇനി നിവിൻ പോളിയുടേതായി റിലീസ് ചെയ്യാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക