ഒപ്പോ റെനോ 8 സീരീസ് ചൈനയിൽ അടുത്തിടെയാണ് അവതരിപ്പിച്ചത്. മൂന്ന് പതിപ്പുകളാണ് ഈ സീരിസില്‍ ഉള്ളത്. റെനോ 8, റെനോ 8 പ്രോ, റെനോ 8 പ്രോ+ എന്നീ മൂന്ന് സ്മാർട് ഫോണുകളാണ് ഈ പരമ്പരയില്‍ ഉള്ളത്.
50 മെഗാപിക്സൽ സെൻസർ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, 80W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുന്ന ഈ പരമ്പരയിലെ മൂന്ന് ഫോണുകള്‍ക്ക് സമാന ഡിസൈനാണ്.
ഇപ്പോള്‍ ഈ ഫോണുകളില്‍ റെനോ 8 പ്രോ, റെനോ 8 പ്രോ+ എന്നിവ ഇന്ത്യയിലേക്ക് എത്തുമെന്നാണ് സൂചന.
ബിഐഎസ് സൈറ്റില്‍ സര്‍ട്ടിഫിക്കേഷനായി ഈ ഫോണുകള്‍ സമര്‍പ്പിച്ചുവെന്നാണ് സൂചന. ഇതോടെ ജൂണ്‍ മാസത്തില്‍ ഈ ഫോണുകള്‍ ഇന്ത്യയില്‍ എത്തിയേക്കുമെന്നാണ് വാര്‍ത്ത.
ഒപ്പോ റെനോ 8 ൽ ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 12.1 ലാണ് പ്രവര്‍ത്തിക്കുന്നത്.
6.43 ഇഞ്ച് ഫുൾ എച്ച്ഡി+ 1,080×2,400 പിക്സല്‍ അമോലെഡ് ഡിസ്പ്ലേയാണ് ഈ ഫോണിന് ഉള്ളത്. 90Hz റിഫ്രഷ് റേറ്റ്. കോർണിങ് ഗൊറില്ല ഗ്ലാസ് 5 പരിരക്ഷയും ഉണ്ട്. ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 1300 ആണ് പ്രോസസര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക