തബൂക്ക്: സൗദി അറേബ്യയിലെ തബൂക്ക് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കിനോട് ചേര്‍ന്ന ഭൂഗര്‍ഭ വാട്ടര്‍ ടാങ്കില്‍ വീണ് തൊഴിലാളി മുങ്ങി മരിച്ചു. മറ്റൊരു തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു.
അറബ് വംശജരായ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. സിവില്‍ ഡിഫന്‍സ് അധികൃതരും റെഡ് ക്രസന്റ് പ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
രക്ഷപ്പെടുത്തിയ തൊഴിലാളിയെ റെഡ് ക്രസന്റ് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ വെന്റിലേറ്ററിലാണ്.
രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് കടുത്ത ശ്വാസംമുട്ടലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇദ്ദേഹത്തെയും ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക