സൗഹൃദ, ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായി ഇന്ത്യൻ ഉപരാഷ്ട്രപതി ഇന്ന് ഖത്തറിലേക്ക് യാത്ര തിരിക്കും. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഇന്ന് ഖത്തറിലേക്ക് പുറപ്പെടുമെന്ന ഔദ്യോഗിക വൃത്തങ്ങൾ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. നാല് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം പുറപ്പെടുന്നത്.
ടിക് ടോക് പ്രേമികൾക്കിതാ സന്തോഷ വാർത്ത..! ഇന്ത്യയിലേയ്ക്ക് തിരിച്ചെത്താനൊരുങ്ങി ടിക് ടോക്
ഖത്തറിൽ ആദ്യമായാണ് എം.വെങ്കയ്യ നായിഡു ഇത്തരത്തിലൊരു സന്ദർശനം നടത്തുന്നത്. ഖത്തറിൽ എത്തുന്ന അദ്ദേഹം ഡെപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുള്ള ബിൻ ഹമദ് അൽതാനി ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. മാത്രമല്ല, നിരവധി ബിസിനസ് പ്രമുഖരുമായും ചേർന്ന് അദ്ദേഹം ചർച്ചകൾ നടത്തുമെന്നും വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക