കൊവിഡ് നാലാംതരംഗ സാധ്യത തള്ളി കൊവിഡ് ടാസ്ക് ഫോഴ്സ് അംഗം ഡോ.എന്‍ കെ അറോറ. പുതിയ കൊവിഡ് വകഭേദം വരുമ്പോഴാണ് നാലാംതരംഗം എന്ന് അദ്ദേഹം പറഞ്ഞു. കൊവിഡിന് അതിര്‍ത്തികളില്ല. ലോകത്ത് എവിടെ പുതിയ വകഭേദം വന്നാലും ജാഗ്രത അനിവാര്യമെന്നും ഡോ.എന്‍.കെ അറോറ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ആശങ്ക വേണ്ടെങ്കിലും അതീവ ജാഗ്രത വേണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്കുന്ന നിര്‍ദേശം.
ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കുതിച്ചുയരുകയാണ്. കേരളത്തില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. തിരുവനന്തപുരത്തും കോട്ടയത്തും രോഗവ്യാപന തോത് ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക