ലോകേഷ് സംവിധാനം ചെയ്ത കമലഹാസൻ നായകനായ വിക്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയില്‍.
ഇപ്പോൾ പ്രേക്ഷകരോട് നന്ദി പറഞ്ഞിരിക്കുകയാണ് ലോകേഷ് . ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ചിത്രത്തെ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് ലോകേഷ് നന്ദി പറഞ്ഞത്.
ഞാന്‍ ഇത്രയും വികാരഭരിതനായിട്ടില്ല, വിക്രമിനും എനിക്കും നിങ്ങള്‍ നല്കിയ സ്വീകാര്യത വളരെ വലുതാണ്.
ഈ സ്നേഹത്തിന് ഞാന്‍ നിങ്ങള്‍ക്ക് എന്ത് പ്രതിഫലമാണ് തരേണ്ടത് എന്ന് എനിക്കറിയില്ല. കമല്ഹാസന് സാറിനും എന്റെ അത്ഭുതപ്പെടുത്തുന്ന ആളുകള്‍ക്കും എന്നും നന്ദിയുണ്ട്.’ -ലോകേഷ് കുറിപ്പില്‍ പറയുന്നു.വന്താര നിരയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
കമല്‍ ഹാസനെ കൂടാതെ സൂര്യ, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, നേരേന്‍, വിജയ് സേതുപതി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ സൂര്യയുടെ അഥിതി വേഷം സിനിമാ പ്രേമികള്‍ ആഘോഷമാകുകയാണ്.
വിക്രത്തിന്റെ തുടര്‍ ഭാഗങ്ങളും പ്രഖ്യാപിക്കപെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക