കമല്ഹാസൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതാണ് ‘വിക്രം’. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. വിക്രം’ കണ്ട് ഇഷ്ടപ്പെട്ടതായി അറിയിച്ചിരിക്കുകയാണ് സ്റ്റൈല്‍ മന്നൻ രജനികാന്ത് .
കമല്‍ഹാസനെ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തിരിക്കുകയാണ് രജനികാന്ത് എന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്യുന്നു. സൂപ്പര്‍ എന്നാണ് വിക്രം ചിത്രത്തെ കുറിച്ചുള്ള രജനികാന്തിന്റെ അഭിപ്രായം. ലോകേഷ് കനകരാജിനെയും വിളിച്ച് രജനികാന്ത് അഭിനന്ദനം അറിയിച്ചു.
അതിഥി വേഷത്തിലെത്തിയ സൂര്യ തന്റെ സ്വപ്നസാക്ഷാത്കാരമാണ് ഇതെന്നാണ് പറഞ്ഞത്. പ്രിയപ്പെട്ട കമല്ഹാസൻ അണ്ണാ, താങ്കള്‍ക്കൊപ്പം സ്ക്രീൻ പങ്കിടുകയെന്ന സ്വപ്നമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. അത് സാധ്യമാക്കിയതിന് നന്ദി. എല്ലാവരുടെയും സ്നേഹം ആവേശഭരിതനാക്കുന്നു എന്നും ലോകേഷ് കനകരാജിനോടായി സൂര്യ ട്വിറ്ററില്‍ പറഞ്ഞിരുന്നു, കമല്‍ഹാസനൊപ്പം ‘വിക്രം’ എന്ന ചിത്രത്തില്‍ മലയാളി താരങ്ങളും അഭിനയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക