ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന് കോവിഡ്. നേരത്തെ കത്രിന കൈഫ്, കാർത്തിക് ആര്യൻ, ആദിത്യ റോയ് കപൂർ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അക്ഷയ് കുമാറിന് ഈയിടെ രോഗം വന്ന് ഭേദമായിരുന്നു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഷാരൂഖ് ഖാന് സുഖപ്രാപ്തി നേർന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ നമ്മുടെ ബ്രാൻഡ് അംബാസിഡറായ ഷാരൂഖ് ഖാന് കൊവിഡ് സ്ഥിരീകരിച്ചതായി അറിഞ്ഞു. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു’. മമത ട്വീറ്റ് ചെയ്തു. ബംഗാളിന്റെ ബ്രാൻഡ് അംബാസിഡർ ആണ് കിങ് ഖാൻ.
Just came to know that our Brand Ambassador Shahrukh Khan has been detected covid positive. Pray fastest recovery for the superstar. Get well Shahrukh! Spring back asap!
— Mamata Banerjee (@MamataOfficial) June 5, 2022
കഴിഞ്ഞ ദിവസങ്ങളിലായാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ജവാന്റെ ടൈറ്റിൽ പോസ്റ്ററും അനൗൺസ്മെന്റ് ടീസറും പുറത്തുവന്നത്. തമിഴിലെ പ്രശസ്ത സംവിധായകൻ അറ്റ്ലി സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ. 2023 ജൂൺ 2ന് അഞ്ച് ഭാഷകളിൽ ജവാൻ തിയേറ്ററുകളിൽ എത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക