ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 2022 മെയ് മാസത്തെ വിൽപ്പന കണക്കുകൾ വെളിപ്പെടുത്തി.
കഴിഞ്ഞ മാസം കമ്പനി ഇന്ത്യയിൽ 3,53,188 ഇരുചക്രവാഹനങ്ങൾ വിറ്റു. 507 ശതമാനം വൻ വളർച്ച രേഖപ്പെടുത്തിയതായും ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 58,168 യൂണിറ്റുകൾ മാത്രം വിറ്റഴിക്കാനാണ് കഴിഞ്ഞത്. കൊവിഡ് പാൻഡെമിക്കിന്റെ രണ്ടാം തരംഗം കാരണം 2021 മെയ് മാസത്തിൽ വിൽപ്പനയെ ബാധിച്ചു.
2022 മെയ് മാസത്തിൽ, മൊത്തം 3,53,188 ഇരുചക്രവാഹനങ്ങളുടെ വിൽപ്പനയിൽ 3,20,844 യൂണിറ്റുകൾ ആഭ്യന്തര വിപണിയിൽ വിറ്റു. ബാക്കിയുള്ള 32,344 യൂണിറ്റുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക