ദുബൈ: ഇന്ത്യക്കാരനായ പ്രവാസിയുടെ സത്യസന്ധതയ്ക്ക് ദുബൈ പൊലീസിന്റെ ആദരം.
ലിഫ്റ്റില്‍ നിന്ന് ലഭിച്ച 10 ലക്ഷം ദിര്‍ഹം (രണ്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) തിരികെയേല്‍പ്പിച്ച താരിഖ് മഹ്മൂദ് ഖാലിദ് മഹ്മൂദിനെയാണ് ദുബൈ പൊലീസ് ആദരിച്ചത്. മറ്റൊരാളില്‍ നിന്ന് കടം വാങ്ങിയ പണമാണ് ഉടമ ലിഫ്റ്റില്‍ വെച്ച് മറന്നുപോയത്.
അല്‍ ബര്‍ഷയിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടടത്തിലായിരുന്നു സംഭവം. ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന ഒരാള്‍ പണമടങ്ങിയ ബാഗ് ലിഫ്റ്റില്‍ വെച്ച് മറന്നുപോവുകയായിരുന്നു.
സാമ്പത്തിക പരാധീനതകള്‍ പരിഹരിക്കാന്‍ ഒരിടത്തു നിന്ന് കടം വാങ്ങിയ പണമായിരുന്നു ഇത്. പണവുമായി ഒരു ഷോപ്പിങ് മാളിലും പോയി തിരികെ താമസ സ്ഥലത്ത് പോവുന്നതിനിടയിലാണ് പണമടങ്ങിയ ബാഗ് ലിഫ്റ്റില്‍ വെച്ച ശേഷം വീട്ടിലേക്ക് കയറിപ്പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക