ജൂലൈ ഒന്ന് മുതൽ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ കടലാസ് രശീതി രീതി പൂർണമായും ഒഴിവാകും. ഇനി കുറച്ച് ആഴ്ചകൾ മാത്രമേ കടലാസ് രസീത് രീതി ഉണ്ടാകു എന്ന് ചുരുക്കം. നിയമം പ്രാബല്യത്തിൽ വരുന്നതോടെ പടമടച്ച വിവരങ്ങളെല്ലാം മൊബൈൽ ഫോണിൽ ലഭിക്കും. പണമടച്ചു കഴിഞ്ഞാൽ ഫോണിൽ സന്ദേശം ലഭിക്കുകയും ചെയ്യും.
അറിയുമോ! ഫ്രിഡ്ജിൽ എത്ര ദിവസം സുരക്ഷിതമായി ഭക്ഷണം സൂക്ഷിക്കാനാവും എന്ന്
ഇപ്പോൾ പണമിടപാടുകൾ കൂടുതലും ഓൺലൈൻ വഴി തന്നെയാണ് നടക്കുന്നത്. ഇക്കാരണം കൂടിയാണ് കടലാസ് രസീതി പൂർണമായും ഒഴിവാക്കുന്നതിലേക്ക് നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇ.ടി.ആർ അഞ്ച് എന്ന അപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുണ്ട്. നെറ്റ് ബാങ്കിങ്, കാർഡ് പേയ്മെന്റ്, യുപിഐ, ക്യൂആർ കോഡ്, പിഒഎസ് മെഷീൻ തുടങ്ങിയ മാർഗങ്ങൾ ഉപയോഗിച്ച് തുക സ്വീകരിക്കും.
നഖത്തിൽ പ്രതിഫലിക്കും വ്യക്തിത്വം; സംരക്ഷിക്കാൻ ചെയ്യേണ്ടത്
ഈ മാസം 15 വരെയായിരിക്കും താലൂക്ക് തരം വരെയുള്ള ഓഫീസുകളിലും 30 വരെ മറ്റുള്ള ഓഫീസുകളിലും കടലാസ് രസീതി ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക