ശബരിമല നട ബുധനാഴ്ച തുറക്കും. പ്രതിഷ്ഠാദിന പൂജകൾക്കായാണ് നട തുറക്കുക. വൈകുന്നേരം അഞ്ച് മാനിക്കായിരിക്കും നട തുറക്കുന്നത്. വ്യാഴാഴ്ചയാണ് ശബരിമലയിൽ പ്രതിഷ്ഠാദിനം.
ജൂലൈ ഒന്നുമുതൽ സർക്കാർ ഓഫീസുകളിൽ കടലാസ് രസീത് ഇല്ല..! പണമടച്ച വിവരങ്ങൾ ഇനി ഫോണിൽ
മുൻപ് നട തുറക്കുന്ന ദിവസം ഭക്ത ജനങ്ങൾക്ക് ശബരിമലയിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. എന്നാൽ, ബുധനാഴ്ച തന്നെ ഭക്തർക്ക് സന്നിധാനത്തേക്ക് പ്രവേശിക്കുവാൻ സാധിക്കും.
ചെറുനാരങ്ങ ആറ് മാസം വരെ ഫ്രഷായി വയ്ക്കണോ?; ഈ ടിപ് ഒന്ന് പരീക്ഷിച്ച് നോക്കൂ
വ്യാഴാഴ്ച ഉദയാസ്തമന പൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം, പടിപൂജ എന്നിവയും നടക്കും. വ്യഴാഴ്ച്ച രാത്രി ഹരിവരാസനം പാടി കൊണ്ടായിരിക്കും നട അടയ്ക്കുക. അതേസമയം, തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും വെർച്വൽ ക്യൂ ഒഴിവാക്കിയിട്ടില്ല. മാത്രമല്ല, കെ.എസ്.ആർ.ടി.സി സർവീസ് ഭക്തർക്കായി ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക