ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 17 ടാറ്റ നെക്സോൺ ഇവികളെ കൊൽക്കത്ത പോലീസ് തങ്ങളുടെ ഔദ്യോഗിക വാഹനവ്യൂഹത്തിലേക്ക് ഉൾപ്പെടുത്തിയതായി റിപ്പോര്‍ട്ട്.
കാലപ്പഴക്കം ചെന്ന ഡീസൽ വാഹനങ്ങൾക്കു പകരം പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങൾ സ്ഥാപിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഈ ഇലക്ട്രിക് എസ്യുവികൾ ചേർത്തത് എന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പോലീസ് അത്ലറ്റിക് ക്ലബ്ബിൽ കൊൽക്കത്ത പോലീസ് സംഘടിപ്പിച്ച ചടങ്ങില്‍ ബോണറ്റിൽ നീല വരകളും വശങ്ങളിൽ കൊൽക്കത്ത പോലീസിന്റെ ബാഡ്ജിംഗും ഉള്ള ഇലക്ട്രിക് കാറുകളുടെ ഫ്ലാഗ് ഓഫ് ചെയ്തു.
സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റ് അതിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഫ്ലാഗ് ഓഫ് ചടങ്ങിന്റെ വീഡിയോയും പങ്കിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക