കൊച്ചി: ബലാത്സംഗ കേസിൽ നിര്‍മാതാവ് വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.
കേസിന്റെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി ക്വാറൻ്റൈനിൽ തുടരുന്നതിനാലാണ് അന്വേഷണ സംഘം കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചത്.
ഈ അപേക്ഷ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക