താൻ നേരിട്ട ഒരു വൃത്തികെട്ട സൈബർ അനുഭവം പറയുകയാണ് സീരിയൽ താരം അവന്തിക മോഹൻ. ഇത്തരക്കാരെ പുറത്തുകൊണ്ടുവരേണ്ടത് അനിവാര്യതയാണെന്ന് അവന്തിക സ്ക്രീൻഷോട്ട് സഹിതം പങ്കുവച്ച കുറിപ്പിൽ പറയുന്നു.
യുവാവ് അയച്ച അശ്ലീല സന്ദേശമാണ് അവന്തിക സ്ക്രീൻഷോട്ടിലൂടെ പുറത്തുവിട്ടത്. ഈ സന്ദേശത്തിന് മികച്ച മറുപടിയും താരം കൊടുത്തിട്ടുണ്ട്.
‘നിങ്ങള്‍ക്ക് ഒരു അമ്മ ഉണ്ടാവില്ല. ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും നിങ്ങള്‍ ഇങ്ങനെ ഒരു സന്ദേശം അയക്കുമായിരുന്നില്ല. താങ്കളെ പോലുള്ള ആളുകള്‍ ഭൂമിക്ക് തന്നെ ഒരു ഭാരമാണ്.
ചോദിച്ച ഈ ഒരു വാചകം മാത്രം മതി താങ്കളെ അളക്കാന്‍. നിങ്ങളുടെ സ്വഭാവം പോലെ തന്നെ ഈ ദിവസവും മനോഹരമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
സ്ത്രീകള്‍ ഒരിക്കലും ഇത്തരം സന്ദര്‍ഭങ്ങളില്‍ മിണ്ടാതിരിക്കരുത്. ഇവയൊന്നും മറച്ചുപിടിക്കുകയല്ല, ശബ്ദമുയര്‍ത്തുകയാണ് വേണ്ടത്- എന്നും അവന്തിക കുറിച്ചു.
അടുത്തിടെയാണ് നടി അവന്തിക മോഹൻ മിനിസ്ക്രീനിൽ ശക്തമായ തിരിച്ചുവരവ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക