തലച്ചോറിലെ കോശങ്ങളുടെ അനിയന്ത്രിതവളർച്ചയാണ് ബ്രെയിൻ ട്യൂമർ. പലപ്പോഴും ട്യൂമർ വളർച്ച ക്യാൻസർ ആകണമെന്നുമില്ല.
തലച്ചോറിന്റെ ഏത് ഭാഗത്താണ് ട്യൂമർ പിടിപ്പെട്ടിരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ലക്ഷണങ്ങളും പ്രകടമാകുന്നത്.
കഠിനമായ തലവേദനയാണ് ട്യൂമറിന്റെ പ്രധാനലക്ഷണം. ഇടവിട്ടിടവിട്ടുള്ള ഈ തലവേദന ട്യൂമറുള്ള സ്ഥലത്തെ കേന്ദ്രീകരിച്ചായിരിക്കും അനുഭവപ്പെടുക.
ലക്ഷണങ്ങൾ
കഠിനമായ തലവേദന
ഛർദി
കാഴ്ചക്കുറവ്
വസ്തുക്കൾ രണ്ടായി കാണുക
തലകറക്കം
കൈകാലുകളുടെ ശക്തിക്കുറവ്
ഓർമക്കുറവ്
ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി, ആന്റി-സെഷർ മരുന്നുകൾ, സ്റ്റിറോയിഡ് ചികിത്സ എന്നിവ ചില സാധാരണ ചികിത്സകളിൽ ഉൾപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക