അവതാരകയായാണ് അശ്വതി ശ്രീകാന്ത് മിനിസ്ക്രീനിലേക്ക് എത്തിയത്. പിന്നീട് ‘ചക്കപ്പഴം’ എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്കും എത്തി. ആദ്യ കഥാപാത്രത്തിനു തന്നെ മികച്ച നടിക്കുള്ള ടെലിവിഷന്‍ പുരസ്കാരവും അശ്വതിയെ തേടിയെത്തി. വിശേഷങ്ങള്‍ പങ്കുവച്ചും നിലപാടുകള്‍ തുറന്നു പറഞ്ഞും സോഷ്യല്‍ മീഡിയയിലും മറ്റും സജീവമാണ് അശ്വതി. അശ്വതി ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാം പേജിലൂടെയും ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്.
അടുത്തിടെയാണ് അശ്വതിക്ക് രണ്ടാമതൊരു കുഞ്ഞ് ജനിച്ചത്. കമലയ്ക്ക് ശേഷമെത്തിയ കുഞ്ഞിന് പത്മ എന്നായിരുന്നു കുടുംബം പേര് നൽകിയത്. രണ്ടാമതൊരു കുട്ടിക്കായി കാത്തിരിക്കുന്ന വിവരം അശ്വതി പങ്കുവച്ചത് മുതല്‍ സ്വന്തം വീട്ടിലെ കാര്യമെന്നപോലെ അശ്വതിയുടെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു ആരാധകര്‍. പ്രസവാനന്തരമുള്ള വിശേഷങ്ങള്‍ തിരക്കിയും, അശ്വതിയുടെ സുഖവിവരങ്ങള്‍ തിരക്കിയും ആരാധകര്‍ ഇപ്പോഴും കൂടെയുണ്ടായിരുന്നു.
അതുകൊണ്ടു തന്നെ കമലയും പത്മയും എല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരരുമാണ്. ഇപ്പോഴിതാ രസകരമായ ചില ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അശ്വതി. തന്നോടൊപ്പം ചില വർക്കൗട്ട് സെഷനുകളിൽ പങ്കെടുക്കുന്ന കമലയുടെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. മോർണിങ് സ്ട്രെച്ചിന് അമ്മയ്ക്കൊപ്പം ആരാണെന്ന് നോക്കൂ എന്നാണ് അശ്വതി കുറിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഏറെ സന്തോഷം തരുന്ന ചിത്രമെന്ന കമന്റുമായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക