ഓൺലൈൻ മുഖേന ഇപ്പോൾ മിക്കവാറും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാറുണ്ട്. ഇത്തരത്തിൽ ഐ.ആർ.സി.ടി.സി വെബ്സൈറ്റ്, മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്യാനാകുന്ന ട്രെയിൻ ടിക്കറ്റുകളുടെ എണ്ണം ഇരട്ടിയാക്കി. ഒരു മാസം 24 ടിക്കറ്റ് വരെ ബുക്ക് ചെയ്യുവാനുള്ള അവസരമാണ് നൽകുന്നത്.
വരൂ മനസ് തുറന്ന് ചിരിക്കാം…. അറിയാം ചിരിയുടെ ആരോഗ്യഗുണങ്ങൾ
ആപ്പിളും വെബ്സൈറ്റിലും രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് ഈ സൗകര്യം ലഭിക്കുക. അതേസമയം, ആധാർ യൂസർ ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവർക്ക് 12 ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യുവാൻ സാധിക്കും. ഇപ്പോൾ 24 ടിക്കറ്റ് ബുക്ക് ചെയ്യുവാൻ സൗകര്യം ലഭിച്ചവർക്ക് മുൻപ് 12 ടിക്കറ്റായിരുന്നു ബുക്ക് ചെയ്യാനാകുക. മറ്റുള്ളവർക്കാകട്ടെ നേരത്തെ ആറ് ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യുവാൻ സാധിച്ചിരുന്നുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക