മേടക്കൂര്
ഗുണദോഷസമ്മിശ്രം ആയിട്ടുള്ള ദിവസമാണിന്ന്. വാതസംബന്ധമായ രോഗങ്ങൾ പിടിപെടാം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും ധനസ്ഥിതി മെച്ചപ്പെടും.
ഇടവക്കൂര്
അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. ഭാഗ്യം അനുകൂലമായ സമയമാണ്. ശമ്പളവർദ്ധനവ് പ്രതീക്ഷിക്കാം.ആരോഗ്യം തൃപ്തികരമാണ്.
മിഥുനക്കൂര്
പല ആവശ്യങ്ങൾക്കായി യാത്രകൾ വേണ്ടിവരും.ഔദ്യോഗികരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. കലാമത്സരങ്ങളിൽ ഉന്നത വിജയം നേടും.സാമ്പത്തികനില ഭദ്രമാണ്.
കര്ക്കിടകക്കൂര്
കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. അമ്മയുടെ ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. യാത്രകൾ ഗുണകരമായി തീരും. എതിരാളികളെ വശത്താക്കാൻ സാധിക്കും.
ചിങ്ങക്കൂര്
മത്സരപരീക്ഷകളിൽ ഉന്നതവിജയം നേടും. ആരോഗ്യസംരക്ഷണത്തിൽ കൂടുതൽ ശ്ര ദ്ധിക്കുക.ചെറിയ യാത്രകൾ ആവശ്യമായി വരും.ചിലവുകൾ വർദ്ധിക്കാനും ഇടയുണ്ട്.
കന്നിക്കൂര്
പൊതുവെ ഗുണകരമായ സമയമാണിത്. വരുമാനം വർദ്ധിക്കും. ദാമ്പത്യജീവിതം ഊഷ്മളം ആയിരിക്കും. പുതിയ സൗഹൃദം സ്ഥാപിക്കും.
തുലാക്കൂർ
എല്ലാ രീതിയിലും സന്തോഷകരം ആയിട്ടുള്ള സമയമാണിത്. പുതിയ സംരംഭങ്ങൾ വിജയിക്കും. എതിരാളികളെ കീഴ്പ്പെടുത്താൻ സാധിക്കും. ആരോഗ്യം തൃപ്തികരമാണ്.
വൃശ്ചികക്കൂര്
ഔദ്യോഗികരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. ഭാഗ്യം കൊണ്ട് കുറച്ചധികം പണം കൈവശം വന്നു ചേരും. വീട് വിട്ടു നിൽക്കേണ്ടി വരാം. ലേഖകൻമാർക്കും സാഹിത്യകാരന്മാർക്കും സമയം അനുകൂലമാണ്.
ധനുക്കൂര്
സ്ഥാനക്കയറ്റം ലഭിക്കാനിടയുണ്ട്. കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. പങ്കാളിയെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.വസ്തുസം ബന്ധമായ ഇടപാടുകൾ ലാഭകരമായി തീരും.
മകരക്കൂര്
പ്രതീക്ഷിക്കുന്ന പല നേട്ടങ്ങളും കൈവരിക്കാ ൻ സാധിക്കും. തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തികനിലയും ഭദ്രമാണ്. യാത്രകൾ മാറ്റിവയ്ക്കേണ്ടി വരാം.
കുംഭക്കൂര്
വീട്ടിൽ നിന്നുള്ള സഹായം ലഭിക്കും. യാത്രകൾ ഗുണകരമായിരിക്കും.ആഡംബര വസ്തുക്കൾ സമ്മാനമായി ലഭിക്കും.ചിലർക്ക് പുതിയ വാഹനത്തിനും യോഗം ഉണ്ട്.
മീനക്കൂര്
സഹോദരനുമായി വാക്കുതർക്കമോ കലഹമോ ഉണ്ടാവാനിടയുണ്ട്.ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. ബന്ധുക്കളെ സന്ദർശി ക്കാൻ ഇടയുണ്ട്. ചിലർക്ക് പുതിയ വാഹനത്തിനും യോഗമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക