കൊച്ചി: എറണാകുളം പറവൂരിൽ ഇന്ന് പുലർച്ചെ പെട്രോൾ പമ്പിന്റെ വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് പണവും മൊബൈൽ ഫോണും കവർന്നു.
ഒരു ലക്ഷത്തിമുപ്പതിനായിരം രൂപ നഷ്ടമായെന്നാണ് ജീവനക്കാർ അറിയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
മുൻ വാതിൽ കുത്തി തുറന്ന് മോഷ്ടാവ് അകത്തു കടക്കുന്നതിന്റെ ദൃശ്യങ്ങൾ പമ്പിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഓഫീസ് ആവശ്യങ്ങൾക്കുപയോഗിക്കുന്ന മൊബൈൽ ഫോണാണ് നഷ്ടപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക